മുഖവുര
Sunday, September 10, 2023
Friday, August 11, 2023
Friday, March 24, 2023
Tuesday, March 21, 2023
ഹിജാസ് റെയില്‍വേ
തുര്‍ക്കിയിലെ ഉസ്മാനിയ ഖിലാഫത്ത് മുസ്ലിം ലോകത്തിനു നല്കിയ ചരിത്ര സംഭാവനകളില്‍ പ്രധാനപ്പെട്ടതാണ് ഹിജാസ് റെയില്‍വേ. സിറിയയുടെ തലസ്ഥാനമായ ദമസ്കസില്‍ നിന്ന് ആരംഭിച്ചു ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാന് വഴി പ്രവാചക നഗരിയായ മദീനാ മുനവ്വറയിലെത്തുമ്പോള് ആയിരത്തിലേറെ കിലോമീറ്ററുകളാണ് ഹിജാസ് റെയില്‍വേ മരുഭൂമിയിലൂടെ പിന്നിടുന്നത്. മക്കയിലേക്കും മദീനയിലേക്കുമുള്ള തീര്‍ഥാടകര്‍ക്ക് സൗകര്യപ്രദവും സുരക്ഷിതവുമായ യാത്രാ സൗകര്യം ഒരുക്കുക എന്നതായിരുന്നു ഇതിന്റെ മുഖ്യ ഉദ്ദേശ്യം. അറബ് ഗോത്രങ്ങള്‍ക്കിടയിലെ കലാപങ്ങള്‍ അമര്‍ച്ച ചെയ്യാന്‍ സൈന്യത്തെ യഥാസമയം എത്തിക്കാനും ഹിജാസ് റെയില്‍വേ ഉപയോഗിച്ചിരുന്നു.
നിര്‍മാണം
മരുഭൂമിയിലെ പ്രതികൂല കാലാവസ്ഥയും ആക്രമണകാരികളായ ബദു ഗോത്രങ്ങളും കോളറ, ടൈഫോയിഡ് പോലുള്ള സാംക്രമിക രോഗങ്ങളും ഹിജാസ് റെയില്‍വേയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വെല്ലുവിളി ആയിരുന്നു. ജര്‍മന്‍ എഞ്ചിനീയര്‍മാരുടെ നേതൃത്വത്തില്‍ ഏകദേശം ആറായിരം തുര്‍ക്കി തൊഴിലാളികളാണ് നിര്‍മാണ ജോലികള്‍ ചെയ്തത്. ഇരുപതാം നൂറ്റാണ്ടായപ്പോഴേക്കും എല്ലാം കൊണ്ടും ക്ഷയിച്ചു തുടങ്ങിയ ഉസ്മാനിയാ ഖിലാഫത്തിനെ സംബന്ധിച്ചേടത്തോളം ഹിജാസ് റെയില്‍വേയുടെ നിര്‍മാണം അവരുടെ ബഡ്ജറ്റിന് താങ്ങാവുന്നതിനപ്പുറമായിരുന്നു. പക്ഷേ, ദൈവാനുഗ്രഹമെന്നു പറയട്ടെ, ഈ വിവരം അറിഞ്ഞതോടെ ഹിജാസ് റെയില്‍വേ നിര്‍മാണത്തിന്നായി ആരംഭിച്ച പ്രത്യേക അക്കൗണ്ടിലേക്ക് വിവിധ മുസ്ലിം രാഷ്ട്രങ്ങളില്‍ നിന്ന് പണം ഒഴുകിയെത്തി. അറക്കല്‍ രാജകുടുംബം, തലശ്ശേരിയിലെ കേയി കുടുംബം, കന്യാകുമാരിക്കടുത്ത തേങ്ങാപ്പട്ടണത്തെ ഹസ്സന് കുത്തൂസ് മരിക്കാര്‍ കുടുംബം എന്നിവര്‍ കേരളത്തില്‍നിന്നും കാര്യമായി സംഭാവന നല്കിയവരില് പെടുന്നു. 1906-ല്‍ ആരംഭിച്ച പണി രണ്ടുവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കി 1908-ല്‍ ഹിജാസ് റെയില്‍വേ സര്‍വീസ് ആരംഭിച്ചു. ദമസ്കസില്‍നിന്ന് ആരംഭിച്ചു അമ്മാന് വഴി മദീനയില്‍ എത്തുമ്പോള്‍ ഹിജാസ് റെയില്‍വേക്ക് 1300 കിലോമീറ്റര്‍ ദൈര്‍ഘ്യം ഉണ്ടായിരുന്നു. റെയില്‍വേയുടെ ആരംഭ ഘട്ടങ്ങളില്‍ ജര്‍മന്‍ നിര്‍മിത ലോക്കോമോട്ടീവ് എഞ്ചിനുകളും പിന്നീട് ബെല്‍ജിയം നിര്‍മിത എഞ്ചിനുകളും യാത്രക്കായി ഉപയോഗിച്ചു.
ഹിജാസ് റെയില്‍വേയുടെ സവിശേഷതകള്‍
യാത്രയിലെ സമയലാഭം, ധനലാഭം, സുരക്ഷിതത്വം, സൗകര്യം എന്നീ അനുകൂല ഘടകങ്ങള്‍ കാരണം ഹിജാസ് റെയില്‍വേ ജനകീയമായിത്തീരാന്‍ അധിക സമയം വേണ്ടിവന്നില്ല. ഹിജാസ് റെയില്‍വേയുടെ ആഗമനത്തിനു മുമ്പ്, ബദുക്കള്‍ നടത്തിയിരുന്ന 'ഖാഫില' എന്നറിയപ്പെടുന്ന ഒട്ടകക്കൂട്ടങ്ങള്‍ മാത്രമായിരുന്നു യാത്രക്ക് ആശ്രയം. മരുഭൂമിയുടെ കാലാവസ്ഥാ മാറ്റങ്ങള്‍ക്കനുസരിച്ച് ഒട്ടകപ്പുറത്ത് യാത്ര ചെയ്ത് ദമസ്കസില്‍നിന്ന് മദീനയില്‍ എത്തിച്ചേരാന്‍ രണ്ടു മുതല്‍ മൂന്ന് മാസം വരെ വേിവരുമായിരുന്നു. എന്നാല്‍ ഹിജാസ് റെയില്‍വേയില്‍ ദമസ്കസില്‍ നിന്ന് ട്രെയിന്‍ കയറുന്ന യാത്രക്കാരന് മൂന്നാം ദിവസം മദീനയില്‍ എത്താം. ദമസ്കസില്‍നിന്ന് മദീനവരെയുള്ള യാത്രക്കൂലി ഒരാള്‍ക്ക് നാല്പതു പൗണ്ട് ആയിരുന്നു ബദുക്കള്‍ വാങ്ങിയിരുന്നത്. യാത്രയിലെ മറ്റ് ചെലവുകള്‍ വേറെയും. ഇതേ ദൂരത്തിനു വെറും മൂന്ന് പൗണ്ട് പത്തു ഷില്ലിംഗ് ആയിരുന്നു ഹിജാസ് റെയില്‍വേ ഈടാക്കിയിരുന്ന ടിക്കറ്റ് ചാര്‍ജ്. ബദുക്കളുടെ 'ഖാഫില' യാത്രയില്‍ യാത്രക്കാര്‍ കൊള്ളയടിക്കപ്പെടുക സാധാരണ സംഭവമായിരുന്നു. എതിര്‍ക്കുന്നവര്‍ക്ക് ജീവനും നഷ്ടമാവും. റെയില്‍വേ യാത്രക്കാരുടെ സുരക്ഷക്കാവട്ടെ, സായുധരായ സൈനികരുണ്ടായിരുന്നു. റെയില്‍വേ സ്റ്റേഷനുകളില്‍ വെള്ളവും ഭക്ഷണവും ലഭ്യമായിരുന്നു. കൂടാതെ ട്രെയിനുകളില്‍ പ്രാഥമിക ആവശ്യങ്ങള്‍ക്കുള്ള സൗകര്യം ഉണ്ടായിരുന്നു. മാസങ്ങളോളം ഒട്ടകപ്പുറത്ത് കുലുങ്ങി കുലുങ്ങിയുള്ള ക്ലേശകരമായ യാത്രയേക്കാള്‍ എന്തുകൊണ്ടും സൗകര്യപ്രദവും സുരക്ഷിതവുമായിരുന്നു ഹിജാസ് റെയില്‍വേയിലെ യാത്ര. കച്ചവടക്കാരും ഹിജാസ് റെയില്‍വേ നന്നായി പ്രയോജനപ്പെടുത്തി.
അമ്മാന്, മആന്‍, തബൂക്ക്, അബൂനആം, മദായിന്‍ സ്വാലിഹ് എന്നിവയായിരുന്നു ഇരു നഗരങ്ങള്‍ക്കുമിടയിലെ പ്രധാന സ്റ്റേഷനുകള്‍. മദായിന്‍ സ്വാലിഹ് പ്രധാനപ്പെട്ട സ്റ്റേഷന് എന്നതിന് പുറമേ, എഞ്ചിനുകളും ബോഗികളും റിപ്പയര്‍ ചെയ്യുന്ന സ്ഥലം കൂടി ആയിരുന്നു. ഇവിടെ ജര്‍മന്‍ നിര്‍മിത രണ്ടു സ്റ്റീം എഞ്ചിനുകള്‍ ഇപ്പോഴും കാണാം. ടി.ഇ ലോറന്‍സിന്റെ (ലോറന്‍സ് ഓഫ് അറേബ്യയിലെ ഹീറോ ആയ ലോറന്‍സ് തന്നെ) നേതൃത്വത്തിലുള്ള ബദുക്കളുടെ ഗറില്ലാസംഘം ആദ്യമായി തകര്‍ത്ത റെയില്‍വേ സ്റ്റേഷന് എന്നതിനാല്‍ അബൂനആം സ്റ്റേഷന് പ്രത്യേക ചരിത്ര പ്രാധാന്യമു്.
ഹിജാസ് റെയില്‍വേയുടെ രാഷ്ട്രീയ പ്രാധാന്യം
ഇരുപതാം നൂറ്റാണ്ടിന്റെ പ്രാരംഭ വര്‍ഷങ്ങളില്‍ ആഗോള രാഷ്ട്രീയ ഭൂപടത്തില്‍ ഹിജാസ് റെയില്‍വേ വലിയ രാഷ്ട്രീയ പ്രാധാന്യം നേടുകയുായി. പുണ്യനഗരങ്ങളായ മക്കയിലേക്കും മദീനയിലേക്കും സുരക്ഷിതവും മെച്ചപ്പെട്ടതുമായ പുതിയൊരു യാത്രാ സൗകര്യം ഒരുക്കുക വഴി പുണ്യ നഗരങ്ങളുടെ സംരക്ഷകരാണ് തങ്ങളെന്ന ധാരണ സൃഷ്ടിക്കാന്‍ ഉസ്മാനി ഖിലാഫത്തിനു കഴിഞ്ഞു. മുസ്ലിം ലോകത്തോടുള്ള മതപരമായ ഈ ബന്ധത്തിന്റെ പൊക്കിള്‍ക്കൊടിയായി ഹിജാസ് റെയില്‍വേ നിലകൊണ്ടു. അങ്ങനെ ലോക മുസ്ലിംകളുടെ മനസ്സില്‍ ഖിലാഫത്തിനോടുള്ള ആത്മബന്ധം പതിന്മടങ്ങ് വര്‍ധിച്ചു. ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ ഖിലാഫത്ത് പ്രസ്ഥാന ചലനങ്ങളും ബ്രിട്ടനെ അലോസരപ്പെടുത്തി. അറബ്-മുസ്ലിം രാഷ്ട്രങ്ങളില്‍ ഉസ്മാനിയാ ഖിലാഫത്തിന് ഉണ്ടായിരുന്ന മതപരവും രാഷ്ട്രീയവുമായ സ്വാധീനമാണ് ഇവിടങ്ങളില്‍ തങ്ങളുടെ രാഷ്ട്രീയ മേല്‍ക്കോയ്മക്കും സാംസ്കാരിക അധിനിവേശത്തിനും പ്രധാന തടസ്സം എന്ന് ബ്രിട്ടീഷ് ഭരണകൂടം മനസ്സിലാക്കി. പുണ്യ നഗരങ്ങളുമായി ഉസ്മാനിയ ഖിലാഫത്തിനുള്ള ബന്ധം തകര്‍ക്കുക എന്നതായി പിന്നീട് ബ്രിട്ടന്റെ പ്രധാന ലക്ഷ്യം.
ഗൂഢതന്ത്രം രൂപപ്പെടുന്നു
സൈനിക പ്രാധാന്യം എന്നതിനേക്കാളുപരി രാഷ്ട്രീയ പ്രാധാന്യമുണ്ടായിരുന്ന ഹിജാസ് റെയില്‍വേ, തദ്ദേശീയരുടെ കരങ്ങളാല്‍തന്നെ തകര്‍ക്കുക എന്നതായിരുന്നു ബ്രിട്ടന്റെ ഗൂഢപദ്ധതി. ബ്രിട്ടീഷ് ചാരസംഘടനയിലെ ടി.ഇ ലോറന്‍സിനെയാണ് ഈ ദൗത്യം ഏല്പിച്ചത്. മരുഭൂമിയുടെ പ്രതികൂല കാലാവസ്ഥയോടും കര്‍ക്കശക്കാരായ ബദുക്കളോടും വേഗത്തില്‍ താദാത്മ്യപ്പെടാന്‍ കെല്‍പ്പുള്ള സൂത്രശാലിയായ യുവാവായിരുന്നു തോമസ് എഡ്വേര്‍ഡ് ലോറന്‍സ് എന്ന ടി.ഇ ലോറന്‍സ്. ഒരു വ്യാഴവട്ടക്കാലം ബദുക്കളുടെ കൂടെക്കഴിഞ്ഞ ലോറന്‍സ്, വര്‍ഷങ്ങള്‍ക്കുശേഷം എല്ലാ അര്‍ഥത്തിലും ഒരു ബദു ആയിക്കഴിഞ്ഞിരുന്നു. ബദുക്കളുടെ സംസാരശൈലി നന്നായി വശത്താക്കിയ ലോറന്‍സ്, ക്ലാസ്സിക്കല്‍ അറബി ഭാഷയില്‍ നേരത്തേ തന്നെ ദമസ്കസ് സര്‍വകലാശാലയില്‍നിന്ന് വ്യുല്പത്തി നേടിയിരുന്നു. തീര്‍ഥാടകര്‍ക്ക് യാത്രാസൗകര്യമൊരുക്കി ഉപജീവനമാര്‍ഗം കണ്ടെത്തിയവരായിരുന്നു ബദുക്കള്‍. ഹിജാസ് റെയില്‍വേ ആണ് അവരുടെ ഉപജീവനമാര്‍ഗം തടഞ്ഞതെന്നു ലോറന്‍സ് പറഞ്ഞപ്പോള്‍ അത് ശരിയാണല്ലോ എന്ന് ബദുക്കള്‍ക്കും തോന്നി. ഹിജാസ് റെയില്‍വേ തകര്‍ക്കുകയാണ് പരിഹാരം എന്ന ചിന്താഗതിയിലേക്ക് ബദുക്കളെ കൊുവരാന്‍ ലോറന്‍സിനു ഏറെയൊന്നും പ്രയാസപ്പെടേണ്ടി വന്നില്ല. വൈകാതെ നാടന്‍ ആയുധങ്ങള്‍ സംഘടിപ്പിച്ചു ബദുക്കളുടെ ഒരു ഗറില്ലാ സൈന്യത്തിന് ലോറന്‍സ് രൂപം നല്കി. ബ്രിട്ടന്റെ സാമ്പത്തിക സഹായം വേുവോളം ഉണ്ടായിരുന്നു.
മദീനക്ക് 150 കി.മീ. വടക്കുള്ള അബൂനആം സ്റ്റേഷനാണ് ലോറന്‍സിന്റെ ഗറില്ലാ സൈന്യം ആദ്യമായി തകര്‍ത്തത്. സ്ഫോടകവസ്തുക്കള്‍ ഉപയോഗിക്കുന്നതില്‍ പരിശീലനം ലഭിച്ചിട്ടില്ലാത്ത ലോറന്‍സിന്റെ അഭ്യര്‍ഥന പ്രകാരം ഇക്കാര്യത്തില്‍ വിദഗ്ധരായ കേണല്‍ ന്യൂ കോംബ്, ക്യാപ്റ്റന്‍ ഗാര്‍ലന്‍ഡ്, ക്യാപ്റ്റന്‍ റാഹോ എന്നീ സൈനിക ഉദ്യോഗസ്ഥരെ ബ്രിട്ടന് ലോറന്‍സിന്റെ സഹായത്തിനായി അയച്ചുകൊടുത്തു. 1917 മാര്‍ച്ച് 26-നു ക്യാപ്റ്റന്‍ ഗാര്‍ലന്‍ഡ്, ക്യാപ്റ്റന്‍ റാഹോ എന്നിവരോടൊപ്പം ബദുക്കളുടെ സായുധ സംഘം ലോറന്‍സിന്റെ നേതൃതത്തില്‍ ആബൂനആം സ്റ്റേഷനിലേക്ക് പുറപ്പെട്ടു. 1917 ഏപ്രില്‍ 7-നു കൈറോയിലെ ഫ്രഞ്ച് മന്ത്രി അയച്ച ഒരു ടെലിഗ്രാം സന്ദേശത്തില്‍ ഇപ്രകാരം പറയുന്നു: 'ശരീഫ് നാസര്‍ എന്ന ഗോത്രത്തലവന്റെ കീഴില്‍ സായുധരായ ഒരു സംഘം ബദുക്കള്‍, ക്യാപ്റ്റന്‍ റാഹോ, ക്യാപ്റ്റന്‍ ഗാര്‍ലന്‍ഡ് എന്നിവരോടൊപ്പം, ലോറന്‍സിന്റെ നേതൃതത്തില്‍ അബൂനആം റെയില്‍വേ സ്റ്റേഷന് ആക്രമിക്കാനായി പുറപ്പെട്ടിരിക്കുന്നു.' (HIJAZ RAILWAY , A PIECE OF HISTRY By Roger Harrison). മേല്പറഞ്ഞ സായുധ സംഘം, അബൂ നആം സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ഒരു ട്രെയ്നിന്റെ എഞ്ചിന് വേര്‍പ്പെടുത്തി തെക്കോട്ട് തള്ളി വിടുകയും അവിടെ മുന്‍കൂട്ടി സ്ഥാപിച്ചിരുന്ന മൈന്‍ പൊട്ടി വന്‍സ്ഫോടനം ഉണ്ടാവുകയും ചെയ്തു. 70 തുര്‍ക്കി സൈനികര്‍ സംഭവ സ്ഥലത്തു തന്നെ മരണപ്പെട്ടു. ലോറന്‍സിന്റെ പക്ഷത്ത് ഒരാള്‍ക്കുമാത്രം പരിക്ക് പറ്റി. മരുഭൂമിയിലെ മറ്റ് പ്രദേശങ്ങളിലെ റെയില്‍ പാളങ്ങള്‍ പൊളിച്ച് മാറ്റുന്ന ജോലി ബദുക്കള്‍ അനായാസം നിര്‍വഹിച്ചു. അറേബ്യന്‍ മരുഭൂമിയില്‍ ഹിജാസ് റെയില്‍വേയുടെ ഭാഗങ്ങള്‍ അങ്ങിങ്ങായി ഇപ്പോഴും കാണാം. മദീനയില്‍ മസ്ജിദുന്നബവിയുടെ കുറച്ചകലെയായി പ്ലാറ്റ്ഫോമിന്റെ ഭാഗങ്ങളും യാത്രക്കാര്‍ക്ക് ഇരിക്കാനുള്ള സിമെന്റു ബെഞ്ചും ഇപ്പോഴുമുണ്ട്.
ഹിജാസ് റെയില്‍വേ ഇന്ന്
പഴകിയ എഞ്ചിനുകളും തുരുമ്പെടുത്ത ബോഗികളുമായി നിരന്തരം അറ്റകുറ്റ പണികള്‍ നടത്തി ഹിജാസ് റെയില്‍വേയുടെ വണ്ടി അമ്മാന്-ദമസ്കസ് നഗരങ്ങള്‍ക്കിടയില്‍ ഇന്നും കൂകി ഓടുന്നു. ഉസ്മാനിയാ ഖിലാഫത്തിന്റെ നഷ്ടപ്രതാപം വിളിച്ചറിയിക്കുന്ന ഒരു ചരിത്ര സ്മാരകമായി, കുതിച്ചുകൊണ്ടല്ല, കിതച്ചുകൊണ്ട്. അടുത്ത കാലംവരെ ആഴ്ചയില്‍ നാല് ട്രിപ്പ് ഉണ്ടായിരുന്നത്, യാത്രക്കാരുടെ കുറവ് മൂലം ര്‍ ട്രിപ്പ് മാത്രമായി ചുരുക്കിയിരിക്കുന്നു. അമ്മാന് മുതല്‍ ദമസ്കസ് വരെയുള്ള 175 കി.മീ. ദൂരം 2 മണിക്കൂര്‍ കൊണ്ട് റോഡ് മാര്‍ഗം എത്താന്‍ കഴിയുമ്പോള്‍, ആരാണ് 7 മുതല്‍ 10 മണിക്കൂര്‍ വരെ സമയമെടുത്ത് ഈ പഴയ വണ്ടിയില്‍ യാത്ര ചെയ്യുക? ഗൃഹാതുരത്വം ആസ്വദിക്കാനെത്തുന്ന ഏതാനും ചരിത്ര കുതുകികള്‍ മാത്രം.
ഖാജാ മുഈനുദ്ദീന് ചിശ്തി ഇസ്ലാമിക പ്രബോധനത്തിന്റെ ശില്പി
ഇന്ത്യയുടെ സാമൂഹിക രൂപീകരണത്തെ സൂഫിസം സ്വാധീനിച്ചതെങ്ങനെ?-2
ഇന്ത്യയില്‍ വ്യസ്ഥാപിത മുസ്ലിം ഭരണത്തിന്റെ ശില്പി രജപുത്ര രാജാവായ പൃഥ്വിരാജിനെ തോല്പിച്ച് അജ്മീര്‍ കീഴടക്കിയ മുഹമ്മദ് ഗോറിയാണെങ്കില് അതേ അജ്മീരില്‍ തന്നെ പ്രബോധന സംസ്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച ഖാജാ മുഈനുദ്ദീന് ചിശ്തിയാണ് ഇന്ത്യയിലെ ഇസ്ലാമിക പ്രബോധനത്തിന്റെയും തദ്വാരാ ഇസ്ലാമിക നവോത്ഥാനത്തിന്റെയും ശില്പി. ഇന്ത്യയില്‍ വ്യവസ്ഥാപിതമായ ഇസ്ലാമിക പ്രബോധനത്തിന് തുടക്കമിട്ട ചിശ്തിയ ത്വരീഖത്തിന്റെ ഇന്ത്യയിലെ യഥാര്‍ഥ സ്ഥാപകനാണ് ഖാജാ മുഈനുദ്ദീന് ചിശ്തി. എങ്കിലും ഇന്ത്യയില്‍ ആദ്യം വന്ന ചിശ്തി സൂഫിയല്ല ഖാജാ മുഈനുദ്ദീന്. അദ്ദേഹം വരുന്നതിനും രണ്ട് നൂറ്റാണ്ട് മുമ്പ് തന്നെ മഹ്മൂദ് ഗസ്നിയുടെ സൈന്യത്തോടൊപ്പം സോമനാഥിലും മറ്റും വന്ന ഖാജാ അബൂ മുഹമ്മദ് ചിശ്തിയാണ് ഇന്ത്യയില്‍ വന്ന ആദ്യത്തെ ചിശ്തി സൂഫി. മഹ്മൂദ് ഗസ്നിയുടെ സൈന്യത്തില്‍ ചേര്‍ന്ന അദ്ദേഹം യുദ്ധത്തില്‍ പങ്കാളിയാവുകയും ചെയ്തിരുന്നു. മഹ്മൂദ് ഗസ്നി ഇന്ത്യയില്‍ നടത്തിയ യുദ്ധത്തിന്റെ പ്രധാന ആത്മീയ പിന്‍ബലം തന്റെ സൈന്യത്തിലെ ഈ ചിശ്തി സൂഫിയായിരുന്നുവത്രെ.
ഖാജാ മുഈനുദ്ദീന് ചിശ്തിയുടെ ജീവിതത്തെയും പ്രവര്‍ത്തനങ്ങളെയും കുറിച്ച് ധാരാളം കെട്ടുകഥകള്‍ പ്രചരിച്ചിട്ടുണ്ട്. പോപ്പുലര്‍ കള്‍ച്ചറിന്റെ ഭാഗമായി മാറുന്ന ഏതൊരു മഹാനെ കുറിച്ചും അത് സ്വാഭാവികമാണ്. ചരിത്ര വസ്തുതകളേക്കാള്‍ തലമുറ തലമുറയായി പറഞ്ഞു കേള്‍ക്കുന്ന കഥകളിലൂടെയാണ് അവര്‍ ജനമനസ്സുകളില്‍ ജീവിക്കുന്നത്. ഇവരുടെ മസാറുകളിലേക്ക് ജനങ്ങള്‍ പ്രാര്‍ഥനക്കായി ഒഴുകിയെത്തുന്നതോടെ അതില്‍ വലിയ ചൂഷണ സാധ്യത തിരിച്ചറിയുന്ന തല്പര കക്ഷികള്‍ ഈ കെട്ടുകഥകള്‍ക്ക് വലിയ പ്രചാരം നല്‍കുകയും അതിലേക്ക് പല പുതിയ കെട്ടുകഥകളും കൂട്ടിച്ചേര്‍ക്കുകയും ചെയ്യുന്നു. അതിന്റെ സ്വാഭാവിക പ്രത്യാഘാതം ചരിത്രത്തെ ചരിത്രമായി കാണുന്നവര്‍ ഇത്തരം മഹാന്മാരെ അവഗണിക്കുമെന്നതാണ്. എങ്കിലും അവര്‍ ജനമനസ്സുകളില്‍ ജീവിക്കാതെ പോവുകയില്ല. നാടോടിക്കഥകളിലൂടെയും പാട്ടുകളിലൂടെയുമായിരിക്കും അതെന്നു മാത്രം. ഖാജാ മുഈനുദ്ദീന് അടക്കമുള്ള പല മുസ്ലിം സൂഫികളും ഇത്തരത്തില്‍ ജനമനസ്സുകളില്‍ ജീവിച്ചുകൊണ്ടു തന്നെ ചരിത്രത്തില്‍ അവഗണന നേരിട്ടവരാണ്. എങ്കിലും ശൈഖ് ജമാലി, ഖാദി മിന്ഹാജുദ്ദീന് തുടങ്ങിയ പൂര്‍വികരും തോമസ് ആര്‍നള്‍ഡ്, മൗലാനാ അബുല്‍ ഹസന് അലി നദ്വി, മൗലാനാ മൗദൂദി തുടങ്ങിയ ആധുനികരും ഖാജാ മുഈനുദ്ദീന് ചിശ്തിയെ ചരിത്രവത്കരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.
ശൈഖ് ജമാലിയുടെ സിയറുല്‍ ആരിഫീനാണ് അദ്ദേഹത്തെ കുറിച്ച ഏറക്കുറെ വിശ്വസനീമായ പൗരാണിക രേഖ. അതു പ്രകാരം അദ്ദേഹം ജനിച്ചത് ഇന്നത്തെ ഇറാനില്‍ പഴയ ഖുറാസാനിലെ സജിസ്താനിലാണ്. ഒമ്പതാമത്തെ വയസ്സില്‍ അനാഥനായി. എങ്കിലും തരക്കേടില്ലാത്ത അനന്തര സ്വത്തുള്ളതിനാല്‍ ഉപജീവനത്തെ കുറിച്ച് ആലോചിക്കേണ്ടിവന്നില്ല. ശൈഖ് ഇബ്റാഹീം ഖന്ദൂസി എന്നൊരു സൂഫി അദ്ദേഹത്തിന്റെ താമസ സ്ഥലത്ത് എത്തി. ഇരുവരും വളരെ പെട്ടെന്ന് അടുത്തു. ഖാജാ മുഈനുദ്ദീന് ചിശ്തിയുടെ അതിഥിസല്‍ക്കാരപ്രിയതയാണ് ഖന്‍ദൂസിയെ ആകര്‍ഷിച്ചത്. അയാളുടെ ദര്‍വേശി ജീവിതം ശൈഖിനെയും ആകര്‍ഷിച്ചു. ഭൗതികതയോടുള്ള താല്പര്യം ശൈഖില്‍ തീരെ ഇല്ലാതായി എന്നതാണ് ആ സ്വാധീനത്തിന്റെ ഫലം. അനന്തരം സ്വത്ത് വിറ്റ് പാവങ്ങള്‍ക്ക് വിതരണം ചെയ്ത് അദ്ദേഹം നാടുവിട്ടു. നാടുവിടാന്‍ കാരണം സജിസ്താനിലെ താര്‍ത്താരി ആക്രമണമാണെന്നും പറയപ്പെടുന്നുണ്ട്. ഏതായാലും സമര്‍ഖന്ദിലേക്കാണ് ആദ്യം അദ്ദേഹം പോയത്. അവിടെ നിന്ന് വിദ്യാഭ്യാസം നേടിയതിനു ശേഷം നൈസാപൂരിലെ ഹര്‍വന്‍ എന്ന സ്ഥലത്ത് ഖാജാ ഉസ്മാന് ഹറൂനിയുടെ ശിഷ്യത്വം സ്വീകരിച്ചു സൂഫി മാര്‍ഗത്തില്‍ പ്രവേശിച്ചു. ഹറൂനി തന്റെ കാലത്തെ ഒരു പ്രധാന ചിശ്തി സൂഫി ആചാര്യനായിരുന്നു. അനന്തരം ഖാജാ മുഈനുദ്ദീന് ഒട്ടേറെ ഇസ്ലാമിക രാജ്യങ്ങളില്‍ പര്യടനം നടത്തി ഒടുവില്‍ ഗസ്ന വഴി ഇന്ത്യയിലെത്തി. ഇന്ത്യയില്‍ ആദ്യം താമസിച്ചത് ലാഹോറിലാണ്. പിന്നീട് മുള്‍ത്താനിലെത്തി ദീര്‍ഘകാലം അവിടെ താമസിച്ചു. ഇന്ത്യയിലെ ഇസ്ലാമിക പ്രബോധനത്തിന് അവിടത്തെ പ്രാദേശിക ഭാഷ പഠിക്കല്‍ അനിവാര്യമായതിനാല്‍ മുള്‍ത്താനിലെ താമസകാലത്തിനിടക്ക് അദ്ദേഹം പ്രാദേശിക ഭാഷ പഠിച്ചു. അനന്തരം ദല്‍ഹി വഴി അജ്മീറിലെത്തി അവിടെ സ്ഥിര താമസമാക്കി. ഇസ്ലാമിക പ്രബോധനത്തിനുള്ള താല്പര്യം ഖാജാ മുഈനുദ്ദീന് ചിശ്തിയില്‍ ഉണ്ടായത് തന്റെ ആത്മീയ ഗുരു ശൈഖ് ഉസ്മാന് ഹറൂനിയില്നിന്നാണ്. അദ്ദേഹം വഴി ഹിന്ദുക്കളിലും മജൂസികളിലും പെട്ട ധാരാളം പേര് ഇസ്ലാം സ്വീകരിച്ചതായി ശൈഖ് നസീറുദ്ദീന്‍ ചിറാഗ് ദഹ്ലവി തന്റെ ഖൈറുല്‍ മജാലിസില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഏതായാലും ചിശ്തി ഇസ്ലാമിക പ്രബോധനം ലക്ഷ്യം വെച്ച് ഇന്ത്യയിലെ അജ്മീറില്‍ സ്ഥിര താമസമാക്കിയതിനു പിന്നില്‍ ഈ ആത്മീയ ഗുരുനാഥന്റെ പ്രേരണയുണ്ടെന്നാണ് ശൈഖ് നസീറുദ്ദീന്‍ ചിറാഗ് ദഹ്ലവി പറയുന്നത്. അതേസമയം മദീനയില്‍ വെച്ച് ഇന്ത്യയിലേക്ക് പോകണമെന്ന് പ്രവാചകന് സ്വപ്നത്തില്‍ പറഞ്ഞതിനെ തുടര്‍ന്നാണ് അദ്ദേഹം ഇന്ത്യയിലേക്ക് വന്നതെന്നാണ് തോമസ് ആര്‍നള്‍ഡ് പറയുന്നത്.
ഖാജാ മുഈനുദ്ദീന് അജ്മീറില്‍ വരുമ്പോള്‍ രജപുത്ര രാജാവായ പൃഥ്വിരാജ് ചൗഹാനായിരുന്നു അജ്മീര്‍ ഭരിച്ചിരുന്നത്. ഖാജയുടെ അജ്മീറിലേക്കുള്ള വരവ് അദ്ദേഹത്തിന് ഇഷ്ടമായില്ല. ഖാജയുടെ ഒരു മുരീദിന് രാജകൊട്ടാരത്തില്‍ എന്തോ ജോലിയുണ്ടായിരുന്നു. രാജാവിന് അദ്ദേഹത്തോടുള്ള ബന്ധവും നല്ല നിലയിലായിരുന്നില്ല. ഖാജ അദ്ദേഹത്തിനു വേണ്ടി രാജാവിനോട് ശിപാര്‍ശ ചെയ്ത് നോക്കിയെങ്കിലും രാജാവ് അതിന് വലിയ വില കല്‍പ്പിച്ചില്ല. മോശം വാക്കുപയോഗിച്ച് അദ്ദേഹത്തെ അപമാനിക്കുകയും ചെയ്തു. അതിനിടയില്‍ ഗസ്നയില്‍നിന്ന് ഖൈബര്‍ ചുരം വഴി ഇന്ത്യയില്‍ പ്രവേശിച്ച ഗോറി സുല്‍ത്താന്‍ ശിഹാബുദ്ദീന് ഗോറി തറൈനില്‍ വെച്ച് പൃഥ്വിരാജിനെ തോല്പിച്ച് അദ്ദേഹത്തിന്റെ മകനെ അജ്മീറില്‍ അധികാരത്തില്‍ വാഴിച്ചു. ഗോറിയുടെ ആക്രമണത്തില്‍ ഖാജാ മുഈനുദ്ദീന് ചിശ്തിയുടെ പ്രേരണയുണ്ടായിരുന്നുവെന്ന് പലരും എഴുതിയിട്ടുണ്ട്. ഇത് ശരിയായാലും അല്ലെങ്കിലും ഖാജാ മുഈനുദ്ദീന് ചിശ്തിയോടുള്ള രാജാവിന്റെ അനിഷ്ടമാണ് പൃഥ്വിരാജിന്റെ അധികാരം നഷ്ടപ്പെടാന്‍ കാരണമെന്ന് അദ്ദേഹത്തോട് ഭക്തി പുലര്‍ത്തിയിരുന്ന ഹിന്ദുക്കളിലും മുസ്ലിംകളിലും പെട്ട പലരും വിശ്വസിച്ചിരുന്നു. ശൈഖിന്റെ കറാമത്തായി ഇത് പില്ക്കാലക്കാര് പ്രചരിപ്പിക്കുകയും ചെയ്തു. ഗോറി അധികാരത്തില്‍ വാഴിച്ച പൃഥ്വിരാജിന്റെ മകന് ചിശ്തിയെ വളരെയധികം ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്തിരുന്നു. പക്ഷേ വളരെ വൈകാതെ അദ്ദേഹത്തെ കൊലപ്പെടുത്തി പിതൃവ്യന് അധികാരം പിടിച്ചെടുത്തു. എന്നാല്‍ പിന്നീട് ഗോറിയുടെ സര്‍വ സൈന്യാധിപനായിരുന്ന ഖുത്വ്ബുദ്ദീന് ഐബക് അജ്മീര്‍ കീഴടക്കുകയും ശൈഖ് ഹുസൈന് ജന്ഗ് സുവാര്‍ മശ്ഹദിയെ അജ്മീറില്‍ ഗവര്‍ണറാക്കുകയും ചെയ്തു.
എന്നാല്‍ ത്വബഖാത് നാസ്വിരിയുടെ കര്‍ത്താവായ ഖാദി മിന്ഹാജുദ്ദീന് ഉസ്മാന്റെ അഭിപ്രായത്തില്‍ ശൈഖ് അജ്മീറിലെത്തിയത് പൃഥ്വിരാജിനെ തോല്പിച്ച മുഹമ്മദ് ഗോറിയുടെ സൈന്യത്തോടൊപ്പമാണ് (1192-ല്‍). മുഹമ്മദ് ഗോറി ഇന്ത്യയില്‍ നേടിയ സൈനിക വിജയത്തില്‍ ഖാജാ മുഈനുദ്ദീന്റെ ആത്മീയ പിന്തുണക്കും പ്രാര്‍ഥനക്കും പ്രധാന പങ്കുണ്ട് എന്നും ത്വബഖാത് നാസ്വിഷിയില് രേഖപ്പെടുത്തിയിട്ടുണ്ട്.1 ഗോറിയുടെ ആക്രമണമുണ്ടാകുന്നതിനു മുമ്പു തന്നെ ചിശ്തി അജ്മീറിലെത്തി എന്ന അഭിപ്രായത്തെയാണ് തോമസ് ആര്‍നള്‍ഡ് പിന്തുണക്കുന്നത്.2 രണ്ടായാലും അജ്മീര്‍ പൂര്‍ണമായും മുസ്ലിം ഭരണത്തില്‍ വന്നതോടെ തദ്ദേശവാസികള്ക്കിടയില് ശൈഖിന്റെ സ്വീകാര്യതയും അംഗീകാരവും പതിന്മടങ്ങ് വര്‍ധിച്ചുവെന്നത് വസ്തുതയാണ്. ധാരാളം ആളുകള്‍ അദ്ദേഹത്തിന് ബൈഅത്ത് ചെയ്ത് വിശ്വാസികളായി. ഔപചാരികമായി മതം മാറാതെ തന്നെ തദ്ദേശവാസികളില്‍ ധാരാളം പേര് അദ്ദേഹത്തിന്റെ മുരീദുകളായിത്തീര്‍ന്നിരുന്നു. ശൈഖ് ജമാലുദ്ദീന്‍, സിയറുല്‍ ആരിഫീനില്‍ ശൈഖിന്റെ മതപ്രബോധനത്തെ കുറിച്ച് ഇപ്രകാരം എഴുതുന്നു: ''തദ്ദേശവാസികളായ ഒട്ടനേകം പേര് ഈ പുണ്യപുരുഷന്റെ ബറകത്ത് കൊണ്ട് ഇസ്ലാം സ്വീകരിച്ചു. വിശ്വസിക്കാന്‍ തയാറാകാത്ത പലരും സമ്മാനങ്ങളും പാരിതോഷികങ്ങളുമായി അദ്ദേഹത്തിന്റെ സന്നിധിയില്‍ ഹാജറായി. ഇപ്രകാരം എല്ലാ വര്‍ഷവും ആളുകള്‍ കൂട്ടം കൂട്ടമായി അദ്ദേഹത്തിന്റെ അടുക്കല്‍ വരികയും മഹാ ഗുരുവായ ഈ പുര്‍ണ ചന്ദ്രന് മുമ്പാകെ തങ്ങളുടെ വണക്കം പ്രകടിപ്പിച്ചുകൊിരിക്കുകയും ചെയ്തു.''3 ദാരെ ഷെക്കോവ് തന്റെ സഫീനത്തുല്‍ ഔലിയാഇല്‍ എഴുതുന്നു: ''അദ്ദേഹത്തിന്റെ ആഗമനം കാരണം ആനേകം ആളുകള്‍ മുസ്ലിംകളായി.''4
ഖാജാ മുഈനുദ്ദീന് ചിശ്തി, അജ്മീറിലുണ്ടാക്കിയ സ്വാധീനം നേരിട്ട് കാണാന്‍ അവസരം ലഭിച്ച സിയറുല്‍ ഔലിയാഇന്റെ കര്‍ത്താവ് അമീര്‍ ഖൂര്‍ദ് കര്‍മാനി, ഖാജ മരിച്ച് നൂറ് വര്‍ഷം കഴിഞ്ഞ ശേഷമുള്ള അജ്മീറിലെ അവസ്ഥയെ കുറിച്ച് ഇപ്രകാരം എഴുതുന്നു: ''ഈ ഖാജാ അജ്മീരിയുടെ രാമത്തെ കറാമത്ത് എന്തെന്നാല്‍, അദ്ദേഹത്തിന്റെ വരവിനു മുമ്പ് ഇന്ത്യയൊന്നാകെ കുഫ്റിന്റെയും വിഗ്രഹാരാധനയുടെയും നാടായിരുന്നു. ഇന്ത്യയിലെ എല്ലാ ധിക്കാരികളും തങ്ങളാണ് ഏറ്റവും വലിയ ദൈവമെന്ന് വാദിക്കുകയും തങ്ങളെ അല്ലാഹുവിന് പങ്കാളിയായി മനസ്സിലാക്കുകയും ചെയ്തിരുന്നു. എല്ലാ കല്ലുകളുടെയും മുള്ളുകളുടെയും മരങ്ങളുടെയും പശുവിന്റെയും മുമ്പാകെ സാഷ്ടാംഗം നമിക്കുകയും ചെയ്തിരുന്നു. കുഫ്റിന്റെ ഇരുട്ട് കൊണ്ട് അവരുടെ ഹൃദയാന്തരങ്ങള്‍ കറ പിടിച്ചു പോയിരുന്നു. എന്നാല്‍ ഖാജ ഹിന്ദുസ്താനില്‍ വന്നതോടെ കുഫ്റിന്റെയും ശിര്‍ക്കിന്റെയും സ്ഥാനത്ത് അല്ലാഹു അക്ബര്‍ നാദം ഉയരാന്‍ തുടങ്ങി. നാടുകളില്‍ കട്ടപിടിച്ചിരുന്ന ഇരുട്ട് ഇസ്ലാമിന്റെ വെളിച്ചത്താല്‍ പ്രകാശിക്കാനും തുടങ്ങി.''5
മൗലാനാ മൗദൂദി എഴുതുന്നു: ''ഇന്ത്യയിലെ ഏറ്റവും പ്രമുഖ സൂഫി പ്രബോധകന് ഹസ്രത്ത് ഖാജാ മുഈനുദ്ദീന് ചിശ്തിയായിരുന്നു. ഇദ്ദേഹത്തിന്റെ പ്രവര്‍ത്തന ഫലമാണ് രജപുത്താനയില്‍ ഇസ്ലാം പ്രചരിച്ചത്. ഇദ്ദേഹത്തില്‍നിന്ന് നേരിട്ടും അനുചരന്മാര് വഴിയും നാടിന്റെ നാനാ ഭാഗങ്ങളിലും സന്മാര്ഗദീപം പ്രഭ പരത്തി.''6
ശൈഖിന്റെ പ്രബോധന പ്രവര്‍ത്തനങ്ങളെ കുറിച്ച് തോമസ് ആര്‍നള്‍ഡ് എഴുതുന്നു: ''പേര്‍ഷ്യക്ക് കിഴക്ക് സിജിസ്താനിലാണ് മുഈനുദ്ദീന് ജനിച്ചത്. മദീനയിലേക്കുള്ള ഒരു തീര്ഥയാത്രക്കിടക്കു വെച്ച് പ്രവാചകന് ഒരു സ്വപ്നത്തില്‍ അദ്ദേഹത്തിന് മുന്നില്‍ പ്രത്യക്ഷപ്പെടുകയും ഇങ്ങനെ ഉദ്ബോധിപ്പിക്കുകയും ചെയ്തുവത്രെ; പരമ ശക്തനായ അല്ലാഹു ഇന്ത്യയെ താങ്കള്‍ക്ക് അര്‍പ്പിച്ചിരിക്കുന്നു. അവിടേക്ക് പോവുക. അജ്മീറില്‍ താമസമാക്കുക. താങ്കളുടെ ഭക്തിയും അനുചരന്മാരും മൂലം ദൈവം സഹായിച്ച് ഇസ്ലാം ആ ഭൂമിയില്‍ പ്രചരിക്കും. ആ കല്പന ശൈഖ് അനുസരിച്ചു. അജ്മീര്‍ അക്കാലത്ത് ഹിന്ദു ഭരണത്തിലായിരുന്നു. നാട്ടിലെങ്ങും വിഗ്രഹാരാധനയാണ് നിലനിന്നിരുന്നത്. അജ്മീരില്‍ ആദ്യം ഒരു യോഗിയെയാണ് മുഈനുദ്ദീന് മാനസാന്തരം ചെയ്തത്. രാജാവിന്റെ തന്നെ ആത്മീയാചാര്യനായിരുന്നു ആ യോഗി. ക്രമേണ മുഈനുദ്ദീന് ഒരു വന്‍ അനുയായിവ്യന്ദത്തെയുണ്ടാക്കി.അവിശ്വാസികളില്നിന്നായിരുന്നു അവരെല്ലാവരും. മുഈനുദ്ദീന് ഒരു മതാചാര്യന് എന്ന നിലക്ക് പ്രശസ്തനായി. ഹിന്ദുക്കള്‍ ധാരാളമായി അജ്മീറിലെത്തുകയും ശൈഖ് അവരെ മതം മാറാന്‍ പ്രേരിപ്പിക്കുകയും ചെയ്തു.''7
ശൈഖിന്റെ ജീവിത കാലത്തുതന്നെ രാഷ്ട്രീയ കേന്ദ്രം അജ്മീരില്‍നിന്ന് ദല്‍ഹിയിലേക്ക് മാറ്റപ്പെട്ടു. 1206-ല്‍ മുഹമ്മദ് ഗോറിയുടെ സര്‍വ സൈന്യാധിപനായിരുന്ന ഖുത്വ്ബുദ്ദീന് ഐബക് ദല്‍ഹി ആസ്ഥാനമാക്കി ദല്‍ഹി സല്‍ത്തനത്ത് ഭരണം തുടങ്ങിയതോട് കൂടിയായിരുന്നു ഇത്. എന്നാല്‍ ഖാജാ മുഈനുദ്ദീന് അജ്മീര്‍ ഉപേക്ഷിച്ചില്ല. അദ്ദേഹം അവിടെ തന്നെ തങ്ങി, തന്റെ ഖലീഫയും പിന്‍ഗാമിയുമായ ഖാജാ ഖുത്വ്ബുദ്ദീന് ബഖ്തിയാര്‍ കാകിയെ ദല്‍ഹിയിലേക്ക് നിയോഗിച്ചു. അങ്ങനെ തന്റെ പ്രവര്‍ത്തനത്തിന്റെ ഫലം രജപുത്താനയില്‍ മാത്രമല്ല ദല്‍ഹിയിലും യു.പിയിലും കൂടി വ്യാപിക്കുന്നതിന് സാക്ഷിയായി. തൊണ്ണൂറാമത്തെ വയസ്സില്‍ 627/1234-ല്‍ ശൈഖ് മുഈനുദ്ദീന് അജ്മീരില്‍ മരണപ്പെട്ടു.
കുറിപ്പുകള്‍
1. അബുല്‍ ഖാസിം ഫരിസ്ത -താരീഖ് ഫരിസ്ത പേജ് 50
2. തോമസ് ആര്‍നള്‍ഡ് -ഇസ്ലാം പ്രബോധനവും പ്രചാരവും, പോജ് 227
3. സിയറുല്‍ ഔലിയാഅ് 13
4. സഫീനത്തുല്‍ ഔലിയാഅ് 13
5. സിയറുല്‍ ഔലിയാഅ് 129,130 ഉദ്ധരണം: അല്ലാമാ നദ്വി -താരീഖു ദഅ്വത്ത് വഅസീമത്ത് 1/28
6. മൗദൂദി- ഇസ്ലാം കീ ചര്ഛിശേമോ ഖുവ്വത്ത് പേജ് 27
7. അതേ പുസ്തകം പേജ് 28
Vasco Da Gama meting the King (Zamorin) of Calicut (Kozhikode) after landing at Kappad Beach in Cal
+of+Calicut+(Kozhikode)+after+landing+at+Kappad+Beach+in+Calicut+(Kozhikode)..bmp)
Malabar Muslim
mappila ramayanam


Avarana muttu ("Rebana") is a group performance popular among the the Malabaris. They sing songs which are often a tribute to martyrs and heroes accompanied by the Avarana. It is often sung in welcoming the newly-weds and distinguished guests.
The Calicut (Kozhikode) coast in 1572, it was bustling with trade activities.
+coast+in+1572,+it+was+bustling+with+trade+activities..jpg)
Malabar Map

Pookottur
Mappila Man,1910

The Malabar Muslims are one of the earliest group to profess Islam in the Indian subcontinent. Unlike the rest of India where Islam gained foothold through conquest via land form the neighboring countries, the Malabar coast received Islam directly form Arabia via the sea trade. History tells us that Islam may have reached the shores of Malabar during the life time of Nabi Muhammad s.a.w. himself. Malabar was also then in contact with the traders and missionaries especially from Yemen who helped spread to shape and spread Islam in Malabar. Since Kerala is separated by the Ghats form the rest of India, Islam grew in partial isolation from the rest of India yet in contact with the rest of the Islamic world such as Arabia and South East Asia through trade. As such certain differences can be observed in the way Islam is practiced. While in most of the Indian subcontinent the Hanafi Mazhab is observed, in Kerala, like in Malaysia the Shafie Mazhab is observed. This is not surprising as the Malabaris were part of the 'team' spreading Islam to South East Asia
Tipu Sultan (1750 - 1799) was the ruler of the Indian Kingdom of Mysore from 1782 until his own de
++was+the+ruler+of+the+Indian+Kingdom+of+Mysore+from+1782+until+his+own+death+in+1799..jpg)
The Calicut (Kozhikode) railway station in 1901, how it has changed now has to be seen to be believ
+railway+station+in+1901,+how+it+has+changed+now+has+to+be+seen+to+be+believed..bmp)
Vasco da Gama (1469 - 1524). was a Portuguese explorer, one of the most successful in the European
.+was+a+Portuguese+explorer,+one+of+the+most+successful+in+the+European+Age+of+Discovery+and+the+commander+of+the+first+ships+to+sail+directly+from+Europe+to+India..jpg)
The Mananchira pond as seen in this vintage photo from 1901, it still stands being one of the main

cALCUT bEACH

first masjid in indai
The same Calcut (Kozhikode) coast in 1813, the Arabs,the Chinese,the Portugese,the British,all of t
+coast+in+1813,+the+Arabs,the+Chinese,the+Portugese,the+British,all+of+them+were+coming+here+for+trade+activities..bmp)
Arakkal Museum

Tellichery Mosque

"Mopla mosque. This is situated at the opposite end of the open space in photograph no. 42 Tellicherry [sic]." 1855-07-05/1860-05-31 The Mopla mosque directly opposite the european dwellings at the other end of the open space by the sea." (C.G. Richter's 3. Quarterly report d. 06.10.1860). [photographer] Richter, Christian Georg (Mr)
Oppana

The Malabaris discovered melodious tunes in which to display their poetic talents. To conform to the rhyme and rhythm of the poetic creations, they freely borrowed words from the other languages. The songs are known are 'Mapilla pattu'( the Mappila songs). Modern Malayalam poets of standing have since been attracted by these melodious tunes and have started employing them in their poetic creations.
ANCIENT TRADE CENTRE OF MALABAR

Kunjali Marakkar (1507 - 1600). Mohammed Kunjali Marakkar was the Muslim naval head of the Samoothi

Mappila woman,1910

A picture of female members of a mappila family
MISQAL MASJID


A small mosque in South Malabar - South India1936

malabar masjid,malaysia2001
FEROKE
